കൊച്ചി: എറണാകുളം കളമശേരിയില്‍ യുവാവ് തീകൊളുത്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീയും മരിച്ചു. ഭാര്യയെയും മകനെയും ഭാര്യാ മാതാവിനേയും തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ആനന്ദവല്ലി കളമശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരനായ സജിയാണ് ഭാര്യയെയും കുഞ്ഞിനെയും കൊന്ന ശേഷം തൂങ്ങി മരിച്ചത്. ഭാര്യയ്ക്കും മകനുമൊപ്പം ഇയാള്‍ ആനന്ദവല്ലിയേയും തീ കൊളുത്തുകയായിരുന്നു. അര്‍ധരാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. സജിയുടെ ഭാര്യയും മകനും ഉറങ്ങി കിടന്നപ്പോഴാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ശബ്ദം കേട്ടെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയ ശേഷം സജി ശുചിമുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു.
പൊള്ളലേറ്റ് പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ കൂടിയതും പൊലീസില്‍ വിവരമറിയിച്ചതും. എറണാകുളം പട്ടിമറ്റം സ്വദേശികളാണ് ആനന്ദവല്ലിയും, ബിന്ദുവും. സജി കൊല്ലം സ്വദേശിയാണ്. കഴിഞ്ഞ ഒന്നര മാസം മുമ്പാണ് സജിയും കുടുംബവും കളമശ്ശേരിയിലെ വീട്ടില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്.
ആനന്ദവല്ലിയെ നാട്ടുകാര്‍ പിന്നീട് ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില അതീവഗുരുതരമായി തുടരുകയാണ്. മദ്യലഹരിയിലാണ് സജി കൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സജിയും ബിന്ദുവും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും നാട്ടുകാര്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon