ads

banner

Sunday, 5 May 2019

author photo

തിരുവനന്തപുരം: വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ മാറ്റില്ലെന്ന് സര്‍ക്കാര്‍. കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. പിന്മാറിയാല്‍ എന്തിന് പണി നിര്‍ത്തിയെന്ന് ജനം ചോദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വന്‍ പരിസ്ഥിതി നാശം വരുത്തിയാണ് ശാന്തിവനത്തിലെ ടവര്‍ നിര്‍മാണമെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ജൈവസമ്പത്തിന്റെ കലവറയായ വടക്കന്‍ പറവൂര്‍ ശാന്തിവനത്തിനുള്ളിലെ കെഎസ്ഇബിയുടെ ടവര്‍ നിര്‍മാണത്തിനെതിരായ സമരത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടിയാലോചനകളില്ലാതെ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ച കെഎസ്ഇബി ശ്രമമാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയതെന്ന് എറണാകുളം എംഎല്‍എ ഹൈബി ഈഡനും പ്രതികരിച്ചു.

കേരളത്തിലെ ആദ്യകാല പരിസ്ഥിതി ചിന്തകന്‍മാരിലൊരാളായ രവീന്ദ്രനാഥിന്റെ മകള്‍ മീന മേനോന്റെ എറണാകുളം വടക്കന്‍ പറവൂരിലെ രണ്ടേക്കര്‍ ഭൂമിയാണ് ശാന്തിവനം എന്നറിയപ്പെടുന്നത്. ഈ സ്വകാര്യവനത്തിന് നടുവിലൂടെ 110 കെവി ലൈന്‍ വലിക്കാനുള്ള ടവര്‍ നിര്‍മിക്കാന്‍ കെഎസ്ഇബി നടത്തുന്ന ശ്രമത്തിനെതിരെ ദിവസങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും സമരം തുടരുകയാണ്. സിപിഐ നേതാക്കളടക്കം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement