ബ്യൂനസ് ഐറിസ് : ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള 33 അംഗ അർജന്റീന ടീം പ്രഖ്യാപിച്ചു. ലയണൽ മെസ്സിയും സെർജിയോ അഗ്യൂറോയും ഉൾപ്പെടെ പ്രമുഖർ മിക്കവരും കോച്ച് ലയണൽ സ്കൊലാനി പ്രഖ്യാപിച്ച ടീമിലുണ്ട്. ഗ്രൂപ്പ് ബിയിൽ കൊളംബിയ, പാരഗ്വായ്, ഖത്തർ എന്നിവയ്ക്കൊപ്പമാണ് അർജന്റീന.
പിഎസ്ജി വിങ്ങർ ഏയ്ഞ്ചൽ ഡി മരിയ ടീമിലുണ്ട്. എന്നാൽ, സ്ട്രൈക്കർ ഗോൺസാലോ ഹിഗ്വയിനു സ്ഥാനമില്ല. അടുത്തയാഴ്ച 23 അംഗ ടീമിനെ പ്രഖ്യാപിക്കുമെന്ന് കോച്ച് സ്കൊലാനി പറഞ്ഞു. ജൂൺ 14 മുതലാണ് കോപ്പ അമേരിക്ക ചാംപ്യൻഷിപ്പ്.
This post have 0 komentar
EmoticonEmoticon