ന്യൂഡൽഹിഃ ബുദ്ധപൂര്‍ണിമ ദിനത്തിൽ ബംഗാളിലും ബംഗ്ലാദേശിലും ചാവേറാക്രമണ മുന്നറിയിപ്പ് നൽകി കേന്ദ്ര ഇന്റലിജൻസ് വിഭാഗം . ബുദ്ധമത ക്ഷേത്രത്തിലോ ഹിന്ദു ക്ഷേത്രത്തിലോ ഗർഭിണിയുടെ വേഷത്തിൽ എത്തി സ്ഫോടനം നടത്താനാണ് പദ്ധതിയെന്നും മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു . ആക്രമണം മുന്നിൽ കണ്ട് ബംഗാളിലെ ക്ഷേത്രങ്ങളിൽ സുരക്ഷാ ഊർജിതമാക്കി. ഞായറാഴ്ചയാണ് ബുദ്ധ പൂർണിമ.
രണ്ട് ആഴ്ചക്ക് മുൻപ് ഐ.എസ് അനുകൂല ഗ്രൂപ്പിൽ നിന്നും ബംഗാളിനെ ആക്രമിക്കുന്ന തരത്തിലുള്ള ഭീഷണി സന്ദേശം പുറത്തുവന്നിരുന്നു. ഇത് പരിഗണച്ചാണ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് , മുൻപ് സമാനമായ ഭീഷണി സന്ദേശം ശ്രീലങ്കക്ക് നേരെയും ഉണ്ടായിരുന്നു എന്നാൽ ലങ്ക ഇത് അവഗണിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon