തൃശൂർ : തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അനിശ്ചിതത്തിനിടയിലും പൂരത്തിന്റെ ലഹരിയിൽ ആറാടുകയാണ് തൃശൂർ നഗരം .നേരം ഇരുട്ടിയാൽ ആകാശത്ത് വർണ്ണമഴ പെയ്യിക്കുന്ന സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും.
വൈകിട്ട് ഏഴുമണിക്ക് ആരംഭിക്കുന്ന വെടിക്കെട്ടിന് ആദ്യം തിരികൊളുത്തുന്നത് പാറമേക്കാവ് ദേവസ്വം ആയിരിക്കും. തൊട്ടുപിന്നാലെ തിരുവമ്പാടി ദേവസ്വം വർണ്ണ വിസ്മയം ആരംഭിക്കും ശേഷം ഇരുവിഭാഗത്തിന്റെയും വക കൂട്ടപ്പൊരിച്ചിൽ. അവസാന നിമിഷം വിലക്ക് നീക്കിയ കുഴിമിന്നലും മാലപ്പടക്കവും വെടിക്കെട്ടിന് മാറ്റുകൂട്ടാൻ ഉണ്ടാകും ഒപ്പം, അണിയറയിൽ രഹസ്യമായി ഒരുക്കുന്ന ചില സർപ്രൈസ് ഇനങ്ങളും ഇരുകൂട്ടരിൽ നിന്നും പ്രതീക്ഷിക്കാം . കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സാമ്പിൾ വെടിക്കെട്ടിനും ഒരുക്കിയിരിക്കുന്നത്, രണ്ട് മണിക്കൂറാണ് ഇരുവിഭാഗത്തിനും അനുവദിച്ചിരിക്കുന്ന സമയം.
Saturday, 11 May 2019
Next article
തൊട്ടപ്പന് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു
This post have 0 komentar
EmoticonEmoticon