വയനാട്: മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളില്‍ സംസ്ഥാന പൊലീസ് മേധാവി പങ്കെടുക്കുന്ന നിര്‍ണ്ണായക യോഗം ഇന്നു ചേരും. മാവോയിസ്റ്റ് ബാധിത ജില്ലകളിലെ ഉദ്യോഗസ്ഥരോടൊപ്പം ചീഫ് സെക്രട്ടറി ടോം ജോസും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറയ്‌ക്കൊപ്പം പങ്കെടുക്കും.കല്‍പറ്റ കളക്‌ട്രേറ്റില്‍ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം.
മാവോയിസ്റ്റ് ബാധിത ജില്ലകളായി കേന്ദ്രം പ്രഖ്യാപിച്ച മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍, വിവധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലയിലെ ആദിവാസികളുടെയടക്കം സഹായത്തോടെ മാവോയിസ്റ്റുകളെ നേരിടാന്‍ പ്രത്യേക കര്‍മ്മ പദ്ധതി യോഗത്തില്‍ തയാറാക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon