ബെയ്ജിങ്: കൊറോണ വൈറസ് മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 259 ആയി. വെള്ളിയാഴ്ച മാത്രം രോഗബാധ മൂലം ചൈനയില്‍ 45 പേരാണ് മരിച്ചത്. ചൈനയില്‍ പുതിയതായി 2,102 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 11,971 ആയി.
കൊറോണ അതിവേഗം പടരുന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് ചൈനയിലേക്ക് പോകുന്നതില്‍ യാത്രവിലക്ക് ഏര്‍പ്പെടുത്തി. അതേസമയം, സ്പെയിന്, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊറോണ ബാധിത രാജ്യങ്ങളുടെ എണ്ണം 27 ആയി.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ 2020 ടോക്യോ ഒളിമ്പിക്സ് മാറ്റുമെന്ന വാര്‍ത്തകള്‍ ജപ്പാന്‍ തള്ളി. രോഗബാധിത അതിഗൗരവമുള്ളതാണെന്നും വ്യാപനം തടയാന്‍ സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.
അതേസമയം, കൊറോണ രോഗബാധ അതിഗൗരവമുള്ളതാണെന്നും പടരാതിരിക്കാന്‍ സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) ആവശ്യപ്പെട്ടു. ഇന്ത്യ അടക്കമുള്ള കൂടുതല്‍ രാജ്യങ്ങളിലേക്ക് വൈറസ് ബാധിച്ചതോടെ ഡബ്ല്യുഎച്ച്‌ഒ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon