തൃശൂര്‍: തൃശൂര്‍പൂരത്തിന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പരിപൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് തെച്ചിക്കോട്ട് ദേവസ്വം. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങിനു രാമചന്ദ്രനെ എഴുന്നള്ളിക്കുന്നുവെങ്കില്‍ ഉടമ എന്ന നിലയ്ക്ക് പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നാണ് ദേവസ്വം അറിയിച്ചിരിക്കുന്നത്.
ഇതുകൂടാതെ, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ സംവിധാനങ്ങളും ആന ഉടമസ്ഥ സംഘം ഒരുക്കിക്കൊടുക്കാനും ധാരണയായി.
പൂര വിളംബരത്തിന് ആവശ്യമെങ്കില്‍ എഴുന്നള്ളിക്കാമെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ജില്ലാ കളക്‌ടര്‍ക്ക് ലഭിച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നല്‍കേണ്ടതെന്ന് എ.ജി സി.പി സുധാകര പ്രസാദ് സര്‍ക്കാരിനെ അറിയിച്ചത്.
ആനയ്ക്ക് പ്രകോപനം ഉണ്ടാക്കുന്ന രീതിയിലുള്ള ഒരു കാര്യങ്ങളും അനുവദിക്കരുതെന്നും ജനങ്ങള്‍ ആനയുമായി നിശ്ചിത അകലം പാലിക്കണമെന്നും നിയമോപദേശത്തില്‍ പറയുന്നു. അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നേരത്തെ സ്വീകരിക്കണമെന്നും അപകടം ഉണ്ടായാല്‍ ഉത്തരവാദിത്തം ഉടമകള്‍ ഏറ്റെടുക്കുമെന്ന് രേഖാമൂലം സര്‍ക്കാര്‍ എഴുതിവാങ്ങണമെന്നും എ.ജിയുടെ നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉറപ്പുമായി തെച്ചിക്കോട്ട് ദേവസ്വം രംഗത്തെത്തിയത്.
അതേസമയം, രാമചന്ദന്‍റെ ആരോഗ്യക്ഷമത അനുകൂലമാണെങ്കില്‍ തൃശ്ശൂർ പൂരത്തിന്നെത്തുമെന്ന് ജില്ലാകളക്ടര്‍ ടി വി അനുപമ. തെച്ചിക്കോട്ടുകാവ് രാമചന്ദനെ നാളെ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ജില്ലാ കലക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. ആരോഗ്യ ക്ഷമതയുണ്ടെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്ന് ജില്ലാകളക്ടര്‍ വിശദമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon