തിരുവനന്തപുരം: ഒരുമാസത്തെ കാത്തിരിപ്പിനു ശേഷം ജനവിധിയറിയാൻ രാഷ്ട്രീയ കേരളം. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം ആരെ തുണച്ചെന്ന് ഇന്നറിയാം. എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ കേരളത്തിൽ യുഡിഎഫും എൽഡിഎഫും മികച്ച പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
സംസ്ഥാന ഭരണത്തിനുള്ള ജനകീയ മാർക്കിടലും ഒപ്പം ശബരിമലയും അക്രമരാഷ്ട്രീയവും പ്രളയപുനരധിവാസവുമെല്ലാം ജനമനസ്സുകളെ എങ്ങനെ സ്വാധീനിച്ചെന്നതിന്റെ ഫലപ്രഖ്യാപനം കൂടിയാകും ജനവിധി. സംസ്ഥാനത്തെ 29 കൗണ്ടിങ് സ്റ്റേഷനുകളിലെ 140 കേന്ദ്രങ്ങളിൽ രാവിലെ എട്ടോടെ വോട്ടെണ്ണൽ ആരംഭിക്കും.
8.10 ഓടെ ആദ്യ ഫലസൂചന വന്നുതുടങ്ങും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. മൊത്തം ലഭിച്ച തപാൽ ബാലറ്റുകളെക്കാൾ കുറവാണ് വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷമെങ്കിൽ തപാൽ വോട്ടുകൾ വീണ്ടും എണ്ണി ഉറപ്പുവരുത്തും. ഓരോ നിയമസഭ മണ്ഡലത്തിലെയും അഞ്ച് വിവിപാറ്റുകളും എണ്ണും . ഒന്ന് പൂർത്തിയായ ശേഷം മറ്റൊന്ന് എന്ന ക്രമത്തിലാണ് എണ്ണൽ. വിവിപാറ്റ് എണ്ണുന്നതിനാൽ അന്തിമ ഫലപ്രഖ്യാപനം 10 മണിക്കൂർ വരെ വൈകും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon