ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുഫലങ്ങള്‍ പുറത്തു വരും മുന്‍പു തന്നെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു സജ്ജമാവുകയാണ് രാഷ്ട്രപതിഭവന്‍. പതിനേഴാം ലോക്‌സഭയിലെ എല്ലാ അംഗങ്ങളെയും സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്.
വിളിക്കേണ്ട അതിഥികളുടെ പട്ടിക തയ്യാറാക്കല്‍ തുടങ്ങിയ ആദ്യഘട്ട നടപടികളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷം മാത്രമായിരിക്കും സത്യപ്രത്ജ്ഞാ തീയതി തീരുമാനിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സൗകര്യം കൂടി കണക്കിലെടുത്തായിരിക്കും ഈ തീരുമാനം.
പതിനേഴാം നിയമസഭയിലെ പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിന്റെ സൗകര്യാര്‍ത്ഥം വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും സഹായ ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പുതിയ നിയമസഭയിലെ അംഗങ്ങള്‍ക്കു താമസിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ നല്‍കില്ല. സംസ്ഥാന ഭവനുകളിലും ജന്‍പഥ് റോഡിലെ വെസ്‌റ്റേണ്‍ കോര്‍ട്ടിലുമായാണ് എംപിമാരെ താമസിപ്പിക്കുക. 2014-ല്‍ അംഗങ്ങളെ താമസിപ്പിക്കാന്‍ ഹോട്ടല്‍ മുറി ഒരുക്കിയതിന്റെ പേരില്‍ 30 കോടി രൂപയായിരുന്നു ചെലവു വന്നത്.
ഇതേ തുടര്‍ന്നാണ് വെസ്റ്റേണ്‍ കോര്‍ട്ടില്‍ പുതിയ 88 ബ്ലോക്കുകള്‍ നിര്‍മ്മിക്കാന്‍ ലോക്‌സഭാ ഭവനസമിതി നിര്‍ദ്ദേശിച്ചത്. വിവിധ സംസ്ഥാന ഭവനങ്ങളിലായി 265 പേരേയും താമസിപ്പിക്കും.
This post have 0 komentar
EmoticonEmoticon