ബെയ്ജിങ്:ചൈനയിലെ യാങ്‌ഷെങ്ങില്‍ ജയില്‍ചാട്ടമൊക്കെ ഇനി പഴങ്കഥ മാത്രം. ഒരു ഹൈടെക് കാവല്‍ക്കാരനെയാണ് ജയില്‍പുള്ളികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ അധികൃതര്‍ ഏല്‍പിക്കാനൊരുങ്ങുന്നത്. ഈ പുതിയസംവിധാനം ജയില്‍ഭേദനം എന്നന്നേക്കുമായി അവസാനിച്ചേക്കുമെന്നാണ് സൂചന.
അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്യാമറകളാണ് സെല്ലുകളില്‍ സ്ഥാപിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. സെല്ലിനുള്ളിലെ പ്രതികളുടെ എല്ലാ നീക്കവും മുഖഭാവമുള്‍പ്പെടെ ഈ ക്യാമറകള്‍ പകര്‍ത്തും. നിരീക്ഷണത്തില്‍ അസാധാരണമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അപ്പോള്‍ തന്നെ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് സാധിക്കും.
ഇരുപത്തിനാല് മണിക്കൂര്‍ നേരം നിരീക്ഷിക്കുന്നതു കൊണ്ടും ഓരോ നീക്കവും കൃത്യമായി തിരിച്ചറിയുന്നത് കൊണ്ടും പ്രതികള്‍ക്ക് ജയില്‍ചാടണമെന്ന മോഹമുണ്ടെങ്കില്‍ അത് മുളയിലേ നുള്ളുകയാണ് ചൈനയിലെ നിയമസംവിധാനത്തിന്റെ ലക്ഷ്യം. കാവല്‍ നില്‍ക്കുന്ന പോലീസുകാര്‍ക്ക് കൈക്കൂലി നല്‍കി വശത്താക്കാമെന്ന മോഹവും ഈ സംവിധാനം കാരണം നടക്കില്ല. ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ അലാറം അടിച്ച് വിവരമറിയിക്കുന്ന സെന്‍സര്‍ സംവിധാനവും ഈ ക്യാമറകളിലുണ്ട്. ഒരേ സമയം 200 മുഖങ്ങള്‍ തിരിച്ചറിയാന്‍ ഈ പുതിയ സംവിധാനത്തിന് സാധിക്കും. സംഘത്തില്‍ നിന്ന് വിദഗ്ധമായി മാറി മുങ്ങാമെന്ന വ്യാമോഹവും നടപ്പില്ലെന്ന് മാത്രമല്ല ജയില്‍ച്ചാട്ടം എന്നത് പഴങ്കഥ മാത്രമായി മാറുമെന്ന് സാരം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon