തൃശൂർ : പൂര ദിവസം തെക്കോട്ടിറക്കം കഴിഞ്ഞാൽ തേക്കിൻകാട് മൈതാനം പിന്നീട് മനുഷ്യക്കടലാണ്, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ ചെവിയാട്ടത്തെക്കാൾ ഭംഗിയിൽ മേളപ്പെരുക്കത്തിന്റെ ചടുലതാളത്തിനൊപ്പിച്ച് പൂരപ്രേമികൾ അവരുടെ കൈകളാൽ താളംപിടിച്ചു. പിന്നീടങ്ങോട്ട് വർണ്ണവിസ്മയം തീർക്കുന്ന കുടമാറ്റം ആരംഭിച്ചു, അൻപതിലധികം സെറ്റ് കുടകളാണ് തിരുവമ്പാടിയും പാറമേക്കാവും ഉപയോഗിച്ചത്. പാട്ടുകുടകൾ, നിലക്കുടകൾ, എൽ. ഇ.ഡി കുടകൾ എന്നിവക്ക് പുറമെ സ്‌പെഷ്യൽ കുടകളും കുടമാറ്റത്തിന് മാറ്റ് കൂട്ടി. പുൽവാമയിൽ വീരമൃതു വരിച്ച ധീരജവാന്മാർക്ക് ആദര സൂചകമായി ഇരു വിഭാഗവും സ്‌പെഷ്യൽ കുടകൾ ഉയർത്തി . വൻപുലി വാഹകനായ അയ്യപ്പനും പതിനെട്ടാം പടിക്ക് മുകളിലെ അയ്യപ്പനും ഇക്കുറി സ്പെഷ്യൽ കുടകളുടെ ഭാഗമായി. പൂരം കാണാൻ ഒത്തുകൂടിയ പതിനായിരങ്ങൾ മൊബൈൽ ഫോണിലെ ടോർച്ച് തെളിയിച്ചപ്പോൾ പൂര പറമ്പ് അക്ഷരാർത്ഥത്തിൽ നിറങ്ങളുടെ പൂരമായി.ഇന്നാണ് പകൽ പൂരം ശേഷം ഇരു ഭഗവതിമാരും ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് പരിസമാപ്തിയാകും
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon