പത്തനംതിട്ട : ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. മണ്ഡല മകര വിളക്ക് കാലങ്ങളില്‍ സ്ത്രീ പ്രവേശനത്തെച്ചൊല്ലി സംഘര്‍ഷാവസ്ഥ ഉണ്ടായെങ്കിലും പിന്നീട് വിഷുവിന് ഉള്‍പ്പെടെ നട തുറന്നപ്പോള്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ച പാശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. വീണ്ടും സ്ത്രീകളെത്തിയാല്‍ കര്‍മ്മസമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ചില ആക്ടിവിസ്റ്റ് സംഘടനകളും സ്ത്രീകള ശബരിമലയില്‍ എത്തിക്കുമെന്ന് സമൂഹമാധ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന സുരക്ഷയൊരുക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
സ്ത്രീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാഹര്‍ജി ഇടവ മാസപൂജയ്ക്കു മുന്‍പ് പരിഗണിക്കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ സുപ്രീംകോടതി വേനല്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ അതിനുള്ള സാധ്യത മങ്ങുകയാണ്.
This post have 0 komentar
EmoticonEmoticon