ads

banner

Wednesday, 22 May 2019

author photo

കോട്ടയം: മണര്‍കാട് പൊലിസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരുന്ന നവാസിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിന്റെ പലഭാഗത്തും ചതവുകളും പോറലുകളും ഏറ്റിരുന്നു. ക്ഷതങ്ങള്‍ പിടിവലിയില്‍ സംഭവിച്ചതാകാമെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. മരണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. 

നവാസിന്റേത് തൂങ്ങിമരണമെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് പോസ്റ്റ്മോര്‍ട്ടത്തിലൂടെ പുറത്തു വന്നത്. ഇടുപ്പിലും മുതുകിലും ചതവുകള്‍ ഏറ്റിരുന്നു. പലയിടത്തും പോറലുകളും കണ്ടെത്തി. നവാസിനെ കസ്റ്റഡിയിലെടുക്കും മുമ്ബ് വീട്ടില്‍ നാട്ടുകാരുമായി സംഘര്‍ഷം നടന്നതായി ഇന്നലെ എസ് പി ഹരിശങ്കര്‍ വ്യക്തമാക്കിയിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലിസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ജി ഡി ചാർജ് എ എസ് ഐ പ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍ സെബാസ്റ്റ്യൻ വർഗീസ് എന്നിവരെയാണ് സസ്പെൻറ് ചെയ്തത്. ഇരുവരുടെയും ഭാഗത്തുനിന്ന് ശ്രദ്ധക്കുറവുണ്ടായി എന്ന് ചൂണ്ടിക്കാട്ടി കോട്ടയം എസ് പി ഹരിശങ്കറാണ് ഇവർക്കെതിരെ വകുപ്പ് തല നടപടി എടുത്തത്. 
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement