ന്യൂഡല്‍ഹി: പ്രതിപക്ഷം വോട്ടിംഗ് യന്ത്രങ്ങളെ കുറ്റം പറയുന്നത് ജനങ്ങളിൽ വിശ്വാസമില്ലാത്തത് കൊണ്ടാണെന്ന് ബിജെപി. ഇവിഎമ്മിൽ കൂടി വോട്ടെടുപ്പ് നടത്തി വിവിധ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച സിപിഎം, തൃണമൂൽ, ഡിഎംകെ തുടങ്ങിയ പാർട്ടികൾ ഇപ്പോൾ പരാതിയുമായി എത്തിയിരിക്കുന്നത് തോല്‍ക്കുമെന്ന് പേടിച്ചിട്ടാണെന്ന് ബിജെപി പരിഹസിച്ചു.
എക്സിറ്റ് പോൾ ഫലം കണ്ട് നിരാശരാകരുതെന്നും രാഹുൽ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപിയുടെ പരിഹാസം. ഇവിഎം ഉപയോഗിച്ചു നടത്തിയ രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക തെരഞ്ഞെടുപ്പുകളിൽ ഇല്ലാത്ത പരാതികളാണ് ഇപ്പോൾ ഉയരുന്നത് എന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു.
വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ ശേഷിക്കേ സ്ട്രോങ് റൂമുകള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത കാവലിലാണുള്ളത്‍. വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ്ങ് റൂമില്‍ നിന്നു മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിപക്ഷം സ്ട്രോങ്ങ് റൂമിന് പുറത്ത് കാവലിരിക്കാന്‍ തീരുമാനിച്ചത്
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon