പട്‌ന: മുസഫര്‍പുരിലെ ഹോട്ടലില്‍ നിന്ന് വിവിപാറ്റ് യന്ത്രങ്ങള്‍ കണ്ടെത്തി. തിങ്കളാഴ്ച അഞ്ചാംഘട്ട വോട്ടിങ്ങിനിടെയാണ് സംഭവം.ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.തകരാറുള്ള യന്ത്രങ്ങള്‍ക്ക് പകരം നല്‍കാനുള്ള ഇ.വി.എമ്മുകളആണ് കണ്ടെടുത്തതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.അഞ്ച് യന്ത്രങ്ങളാണ് പിടിച്ചെടുത്തത്.രണ്ട് ബാലറ്റ് യൂണിറ്റ്,ഒരു കണ്‍ട്രോണ്‍ യൂണിറ്റ്, രണ്ട് വിവിപാറ്റ് യന്ത്രങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
വാഹനത്തില്‍ നിന്ന് യന്ത്രങ്ങള്‍ ഹോട്ടല്‍മുറിയിലേക്ക് മാറ്റിയത് ചട്ടലംഘനമാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച വാഹനത്തിലെ ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ യന്ത്രങ്ങള്‍ ഹോട്ടലിലേക്ക് മാറ്റിയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
എന്നാല്‍ ഹോട്ടലിലിലേക്ക് മാറ്റാന്‍ ചട്ടം അനുവദിക്കുന്നില്ല. ഇതു ശ്രദ്ധയില്‍പ്പെട്ടവര്‍ ജില്ലാ മജിസ്ട്രേറ്റിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ നടന്ന പരിശോധനയില്‍ വോട്ടിങ് യന്ത്രങ്ങള്‍ കണ്ടെത്തുകയും പിടിച്ചെടുക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon