ads

banner

Tuesday, 7 May 2019

author photo

കൊച്ചി: പതിനാറുകിലോ കഞ്ചാവുമായി പിടിയിലായ ഫുട്‌ബോള്‍ താരങ്ങളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം വളാഞ്ചേരി സ്വദേശികളായ ഷെറീഫ് (24), ഫിറോസ് (24) എന്നിവരെയാണ് കലൂര്‍ ബസ് സ്റ്റാന്റിനു സമീപത്തു നിന്നും എറണാകുളം നോര്‍ത്ത് പൊലീസ് പിടികൂടിയത്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇവരെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് ഉടന്‍ തന്നെ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും അതേസമയം ചോദ്യം ചെയ്യലില്‍ ഇവര്‍ മൊഴി നല്‍കിയ വിതരണക്കാരനായ മലപ്പുറം സ്വദേശിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും എസ്‌ഐ അറിയിച്ചു.

നഗരത്തിലേക്ക് വന്‍തോതില്‍ കഞ്ചാവെത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങള്‍ കേന്ദ്രകരിച്ച് ഓപ്പറേഷന്‍ കിംഗ് കോബ്രയുടെ ഭാഗമായി നഗരത്തില്‍ പൊലീസ് നടത്തിയ ശക്തമായ പരിശോധനയിലാണ് കഞ്ചാവുമായി ഇവര്‍ പിടിയിലായത്. കസ്റ്റഡിയിലുളള ഷെഫീഖ് 2017 കേരള ഫുഡ്്‌ബോള്‍ അണ്ടര്‍ 19 ടീമിലും ഫിറോസ് പാലക്കാട് ജില്ലാ ഫുഡ്‌ബോള്‍ അണ്ടര്‍ 16 ടീമിലും കളിച്ചിരുന്നു. ഇവര്‍ക്ക് 10000 രൂപയായിരുന്നു കഞ്ചാവ് എത്തിച്ചു നല്‍കുന്നതിന് ലഭിച്ചിരുന്ന പ്രതിഫലം.

ഇത്തരത്തില്‍ വന്‍ തോതില്‍ ഇതിനുമുമ്പും ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുളളതായി പൊലീസ് സംശയിക്കുന്നു. അതേസമയം ആന്ധ്രയില്‍ നിന്നും വന്‍ തോതില്‍ ലഹരിയെത്തിച്ച് വിതരണം ചെയ്യുന്ന മലപ്പുറം സ്വദേശിക്കായാണ് തങ്ങള്‍ കഞ്ചാവ് കടത്തിയതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement