അള്‍ജീരിയ: അള്‍ജീരിയയില്‍ ഇടക്കാല പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. ആയിരത്തോളം വിദ്യാര്‍ഥികളാണ് തലസ്ഥാന നഗരിയില്‍ ഒത്തുകൂടിയത്. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യമുന്നയിച്ചാണ് പ്രതിഷേധം നടത്തിയത്. അബ്ദല്‍ അസീസ് ബുത്ത്ഫിലിക്ക സ്ഥാനമൊഴിഞ്ഞതിന് ശേഷം അബ്ദല്‍ ഖാദര്‍ ബെന്‍ സലാഹിനെ ഇടക്കാല പ്രസിഡന്റായി പാര്‍ലമെന്റ് നിയമിക്കുകയായിരുന്നു. ബുത്ത്ഫിലിക്കയുടെ അനുനായിയായ ബെന്‍സലാഹിനെതിരെയും തുടക്കം മുതല്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
പ്രധാനമന്ത്രി നൂറുദ്ദീന്‍ ബെദോയിക്കെതിരെയും അമര്‍ഷമുയര്‍ന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ലിബിയന്‍ പതാകയുമേന്തി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. സ്വതന്ത്രമായ തെരഞ്ഞെടുപ്പാണ് ഇവര്‍ ആവശ്യപ്പെടുന്നത്.ജൂലൈ നാലിന് നിശ്ചയിച്ചിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും നീളാനാണ് സാധ്യത. തെരഞ്ഞെടുപ്പ് വേഗത്തിലാക്കി പുതിയ നേതൃത്വം നിലവില്‍ വന്നാല്‍ മാത്രമേ രാജ്യത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകു എന്ന് സായുധ സേനാ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ അഹ്മദ് ഗായസ് സലാ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon