ദോഡ: ജമ്മു കാശ്മീരിലെ ദോഡയിലാണ് കരടിയുടെ ആക്രമണത്തില്‍ ആട്ടിടയന് ഗുരുതര പരിക്കേറ്റത്. ആടുകള്‍ക്ക് തീറ്റ കൊടുക്കാന്‍ കൊണ്ടുപോയപ്പോഴായിരുന്നു കരടിയുടെ ആക്രമണം ഉണ്ടായത്.
ഞായറാഴ്ച ആടുകളുമായി പോയ അബ്ദുള്‍ സമാദ് ഹജാമിനാണ് കരടിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ആടുകള്‍ തീറ്റ തേടി പോയപ്പോള്‍ പെട്ടെന്ന് കാടിനുള്ളില്‍ നിന്നും എത്തിയ കരടി ഹജാമിന്റെ മുകളിലേക്ക് ചാടി വീണു. പ്രാണരക്ഷാര്‍ത്ഥം കരടിയുമായി മല്‍പ്പിടുത്തം നടത്തിയെങ്കിലും കരടി പിടിവിട്ടില്ല.
സംഭവം കണ്ട ഹജാമിന്റെ സുഹൃത്ത് ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് കരടി കാട്ടിലേക്ക് ഓടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹജാമിന്റെ ചികില്‍സ പുരോഗമിക്കുകയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon