കിസ്‌മത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന പുതിയ ചിത്രം തൊട്ടപ്പന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. വിനായകനാണ് ചിത്രത്തിൽ നായകൻ. പുതുമുഖം പ്രിയംവദയാണ് ചിത്രത്തിലെ നായിക. ഫ്രാന്‍സിസ് നെരോണയുടെ കഥയ്ക്ക് പി സി റഫീഖാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
ഫ്രാന്‍സിസ് നൊറോണയുടെ കഥകളുടെ സമാഹാരമാണ് ചിത്രത്തിനു ആധാരം. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജനാണ്. ഗിരീഷ് എം ലീല കുട്ടൻ ചിത്രത്തിന് വേണ്ടി സംഗീതവും ജസ്റ്റിൻ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ജിതിന്‍ മനോഹര്‍ ആണ് ചിത്രസംയോജനം. ചിത്രം ഈദ് റിലീസായി ജൂണ്‍ 5 ന് തിയേറ്ററുകളിലെത്തും
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon