കൊച്ചി: സിറോ മലബാർ സഭയിലെ വ്യാജ രേഖ കേസിൽ പ്രതി ആദിത്യന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസിലെ മൂന്നാം പ്രതിയാണ് ആദിത്യൻ. അതേസമയം, ആദിത്യന്‍റെ റിമാൻഡ് നീട്ടാൻ പൊലീസ് ആവശ്യപ്പെടും.
മുരിങ്ങൂർ പള്ളി വികാരി ടോണി കല്ലൂക്കാരനാണ് വ്യാജ രേഖ തയ്യാറാക്കാൻ നിർദ്ദേശിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ആദിത്യന്റെ അറസ്റ്റ്. കേസിൽ ഫാ. പോൾ തേലക്കാടിനെയും ഫാ. ആൻറണി കല്ലൂക്കാരനെയും ചോദ്യം ചെയ്യാൻ കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. ഈ നിർദേശം ചൂണ്ടികാണിച്ചാകും. ആദിത്യന്റെ റിമാൻഡ് നീട്ടാൻ പൊലീസ് ആവശ്യപ്പെടുക. വൈദികരുടെ നിർദ്ദേശപ്രകാരണമാണ് താൻ വ്യാജ രേഖ നിർമ്മിച്ചതെന്നായിരുന്നു ആദിത്യന്‍റെ മൊഴി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon