ads

banner

Sunday, 24 November 2019

author photo

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളുടേയും അറ്റകുറ്റ പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ച്‌ തദ്ദേശമന്ത്രി എസി മൊയ്തീന്‍. അറ്റകുറ്റപ്പണിക്ക് പണം തടസ്സമാകില്ലെന്ന് മന്ത്രി എസി മൊയ്തീന്‍ വ്യക്തമാക്കി. സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തെ തുടർന്നാണ് നടപടി. 

തൊഴിലുറപ്പ് തൊഴിലാളികളെ ശുചീകരണത്തിന് ഉപയോഗപ്പെടുത്താമെന്നും ബാത്ത് റൂമുകള്‍ ഇല്ലാത്തിടത്ത് അടിയന്തിരമായി ബാത്ത് റൂം നിര്‍മിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. തനത് ഫണ്ടില്‍ നിന്നോ പ്ലാന്‍ ഫണ്ടില്‍ നിന്നോ പണം ഉപയോഗിക്കാമെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളില്‍ ക്ലാസ് മുറിയില്‍വച്ച്‌ ഷഹല ഷെറിൻ എന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ചത്. സർക്കാർ സ്‌കൂളിലെ വൃത്തിഹീനമായ അന്തരീക്ഷത്തെ കുറിച്ച് ഷഹലയുടെ സഹപാഠികൾ പരാതിപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നടപടി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement