ഒരു ദോശയുണ്ടാക്കിയ കഥയുമായി എത്തിയ സോൾട്ട് ആൻഡ് പെപ്പറിലേ കഥാപാത്രങ്ങൾ വീണ്ടുമെത്തുന്നു കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജാണ് അതേ കഥാപാത്രമായി അഭിനയിച്ച് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ബാബുരാജ് തന്നെ. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ്‍ലൈൻ.
സോൾട്ട് ആൻഡ് പെപ്പർ ഒരുക്കിയ ആഷിക്ക് അബു അതിഥിതാരമായി എത്തുന്നു. കാളിദാസനായി ലാലും മായയായി ശ്വേത മേനോനും എത്തും. രചന നാരായണൻ കുട്ടി, ഒവിയ, ലെന, മൈഥിലി, ഓർമ തുടങ്ങി നായികമാരുടെ നിരയും സിനിമയിലുണ്ട്.
കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെൺകുട്ടികളുള്ള ഫ്ലാറ്റിലെ പാചകക്കാരനാകുന്നതോടെയാണു ബ്ലാക്ക് കോഫി തുടങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ഇന്നു ആരംഭിക്കും.
This post have 0 komentar
EmoticonEmoticon