ന്യൂഡൽഹി : അധ്യക്ഷപദവിയിൽ തന്റെ പിൻഗാമിയെ കണ്ടെത്താൻ കോൺഗ്രസ് നേതൃത്വത്തിനു രാഹുൽ ഗാന്ധി നൽകിയ ഒരു മാസ സമയപരിധി ഇന്ന് അവസാനിക്കുമ്പോൾ, അനിശ്ചിതത്വമൊഴിയാതെ ഹൈക്കമാൻഡ്. സമീപകാലത്ത് കോൺഗ്രസ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയിൽ നിന്ന് എങ്ങനെ കരകയറുമെന്ന ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ നിൽക്കുന്നു പാർട്ടി നേതൃത്വം. ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കു പിന്നാലെ, കഴിഞ്ഞ 25നു പാർട്ടി ആസ്ഥാനത്തു ചേർന്ന പ്രവർത്തകസമിതി യോഗത്തിലാണു സ്ഥാനമൊഴിയാനുള്ള സന്നദ്ധത രാഹുൽ അറിയിച്ചത്. പാർട്ടിയെ നയിക്കാൻ ഇനിയില്ലെന്നു തുറന്നടിച്ച രാഹുൽ ഒരു മാസത്തിനകം പിൻഗാമിയെ കണ്ടെത്താൻ നേതൃത്വത്തോട് ആവശ്യപ്പെട്ടു.ഒരു മാസത്തെ സമയപരിധി അവസാനിച്ചിട്ടും രാഹുലിന്റെ മനസ്സു മാറ്റാനോ പിൻഗാമിയെ കണ്ടെത്താനോ ആകാതെ, ഇരുട്ടിൽ തപ്പുകയാണു നേതൃത്വം. അധ്യക്ഷ പദവിയിൽ തുടരുന്നതിനു രാഹുലിനു മേൽ സമ്മർദം ചെലുത്താൻ പ്രവർത്തക സമിതി വീണ്ടും വിളിച്ചുചേർക്കുന്നതു പാർട്ടിയുടെ പരിഗണനയിലുണ്ട്
http://bit.ly/2wVDrVvAdvertisement
More on
This post have 0 komentar
EmoticonEmoticon