ads

banner

Tuesday, 25 June 2019

author photo

വാഷിങ്ടൻ : ഇറാനെതിരെ കർശനമായ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി യുഎസ്. ഇതു സംബന്ധിച്ച ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ ഒപ്പു വച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെയും ഉന്നത ഉദ്യോഗസ്ഥരെയും യുഎസ് അധികാരപരിധിയിൽ ധനകാര്യ ബന്ധങ്ങളിൽനിന്നു വിലക്കുന്നതാണ് ഉപരോധം. കഴിഞ്ഞ ദിവസം യുഎസ് സൈന്യത്തിന്റെ ആളില്ലാ വിമാനം ഇറാൻ വെടിവെച്ചിട്ട പശ്ചാത്തലം ഇല്ലായിരുന്നെങ്കിലും ഉപരോധം ഏർപ്പെടുത്തുമായിരുന്നെന്നും ട്രംപ് വ്യക്തമാക്കി. പേർഷ്യൻ ഗൾഫ് മേഖലയിൽ യുഎസ് ഇടപെടേണ്ട കാര്യമില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി ജവാദ് ഷരീഫ് തിരിച്ചടിച്ചു.

അതേസമയം, ഇറാൻ ഭീഷണി സംബന്ധിച്ചു സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ചർച്ച നടത്തി. ഇതിനിടെ, ഒമാൻ ഉൾക്കടലിനുമീതെയും ഇറാൻ വ്യോമപാതയിലും പറക്കുന്നത് സൗദി അറേബ്യൻ എയർലൈൻസ് ഒഴിവാക്കി. സമയനഷ്ടവും ചെലവും വർധിക്കുമെങ്കിലും യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് എയർലൈൻസ് അധികൃതർ വ്യക്തമാക്കി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement