ഉണ്ടയിലെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉണ്ട. അര്‍ജുന്‍ അശോകന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. 'ഗിരീഷ് ടി പി എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്നു. കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മാണം. പ്രശാന്ത് പിള്ളയാണ് സംഗീതം. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഹര്‍ഷദ് ആണ് തിരക്കഥയൊരുക്കുന്നത്.
ചിത്രത്തില്‍ ആസിഫ് അലിയും, വിനയ് ഫോര്‍ട്ടും അഭിനയിക്കുന്നു. അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി തുടങ്ങിയവരോടൊപ്പം ഒട്ടേറെ അന്യഭാഷാ താരങ്ങളും ഉണ്ടയില്‍ അണിനിരക്കുന്നു.ഡ്രീം മില്‍ സിനിമാസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മ്മിക്കുന്ന ഉണ്ടയുടെ രചന നിര്‍വഹിക്കുന്നത് ഹര്‍ഷാദാണ്. ജിംഷി ഖാലിദാണ്ഛായാഗ്രാഹകന്‍. ശ്യാം കൗശലാണ് ഉണ്ടയിലെ ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കുന്നത്.ഉണ്ട ജെമിനി സ്റ്റുഡിയോസ് തിയേറ്ററുകളിലെത്തിക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon