മുംബൈ: വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന് കള്ളപ്പണം വെളുപ്പിച്ച കേസില്‍ കുറ്റപത്രം. കള്ളപ്പണക്കേസുകള്‍ കൈകാര്യം െചയ്യുന്ന പ്രത്യേക കോടതിയിലാണ് എന്‍ഫോഴ്‌സമെന്റ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇരുനൂറു കോടിയിലേറെ രൂപയുടെ അനധികൃത സ്വത്തുെണ്ടന്നും 50.46 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. മ്യൂച്ചല്‍ ഫണ്ടുകളിലുള്ള നിക്ഷേപം, ചെന്നൈയിലെ ഇസ്ലാമിക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കെട്ടിടം, പത്ത് ഫ്‌ളാറ്റുകള്‍, മൂന്നു ഗോഡൗണുകള്‍, രണ്ട് കെട്ടിടങ്ങള്‍, പൂനെ, മുംബൈ എന്നിടങ്ങളിലുള്ള വസ്തുക്കള്‍, പത്ത് ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ കണ്ടുകെട്ടി.
ദുബായി, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇയാള്‍ക്ക് സ്വത്തുണ്ട്, കുറ്റപത്രത്തില്‍ പറയുന്നു. മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിനും സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കിയതിനും സക്കീറിനെതിരെ എന്‍ഐഎ കേസെടുത്തിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് എന്‍ഫോഴ്‌സ്മെന്റും നീങ്ങിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon