കൊച്ചി: സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിച്ചു. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയും കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
എല്ലാ വിഭാഗം പ്രവര്‍ത്തകരുടെയും വേതനം 20 ശതമാനം വര്‍ധിപ്പിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. വേതന വര്‍ധനവ് സംബന്ധിച്ച കരാര്‍ പരിഷ്കരിച്ചില്ലെങ്കില്‍ ഷൂട്ടിംഗുമായി സഹകരിക്കില്ലെന്ന നിലപാടിലായിരുന്നു ഫെഫ്ക. 15 ശതമാനം വര്‍ധനയാണ് നിര്‍മാതാക്കളുടെ സംഘടന ഉറപ്പു നല്‍കിയിരുന്നത്.
എന്നാല്‍ അതു തീരെ കുറവാണെന്നും പുതിയ വേതന നിരക്ക് അനുവദിച്ചു നല്‍കണമെന്ന ആവശ്യത്തില്‍ ഫെഫ്ക ഉറച്ചുനിന്നതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അയയുകയായിരുന്നു.
This post have 0 komentar
EmoticonEmoticon