ads

banner

Monday 27 May 2019

author photo

ഇളയദളപതി എന്ന് ആരാധകർ  വിളിക്കുന്നത് വെറുതെയല്ല. തമിഴ് സിനിമയിലെ നന്മമരമായ വിജയ് ഓരോ തവണയും തന്റെ ആരാധകരുടെ ഹൃദയത്തിലേക്കാണ് നടന്നു കയറുന്നത്. ഇത്തവണ തമിഴ്നാട്ടിലെ ഓട്ടോ ഡ്രൈവർ സംഘത്തിന് സദ്യ വിളമ്പി വിജയ് മാതൃകയായി. താരത്തിന്റെ സെക്രട്ടറി ബസി ആനന്ദ് ആണ് വിജയ്ക്ക് വേണ്ടി സദ്യ ഒരുക്കിയത്. ഷൂട്ടിംഗ് തിരക്കുകളിൽ അകപ്പെട്ടു പോയ വിജയ്ക്ക് സ്ഥലത്തെത്തി പങ്കാളിയാവാൻ സാധിച്ചില്ല എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. അന്താരാഷ്‌ട്ര തൊഴിലാളി ദിനത്തിന്റെ ഭാഗമായാണ് വിജയ് സദ്യ സംഘടിപ്പിച്ചത്. തെരെഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് പരിപാടി മാറ്റി വച്ച് ഇക്കഴിഞ്ഞ ദിവസം നടത്തിയത്. കൈനിറയെ സമ്മാനം കൂടി നൽകിയാണ് ഇവരെ മടക്കി വിട്ടത്.സർക്കാരിന്റെ ഗംഭീര വിജയത്തിന് ശേഷം മെർസൽ സംവിധായകൻ അറ്റ്ലി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ സെറ്റിലാണ് വിജയ് ഇപ്പോൾ.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement