ads

banner

Monday 27 May 2019

author photo

ലണ്ടന്‍: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും നായകന്‍ വിരാട് കോഹ്‌ലിക്കും ആശംസകളുമായി ചെല്‍സിയുടെ ബ്രസീലിയന്‍ ഫുട്‌ബോളര്‍ ഡേവിഡ് ലൂയിസ്. ട്വിറ്ററിലൂടെയാണ് ലൂയിസ് കോഹ്‌ലിക്ക് വിജയാശംസ നേര്‍ന്നത്. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെയാണ് പിന്തുണക്കുന്നതെന്നും ലൂയിസ് വീഡിയോയിലൂടെ പറയുന്നു.

'ഹലോ വിരാട് കോലി, താങ്കള്‍ക്കും ടീമംഗങ്ങള്‍ക്കും ലോകകപ്പ് ആശംസകള്‍ നേരുന്നു. ഇന്ത്യന്‍ ടീമിനാണ് തന്റെ പിന്തുണ. ഉടന്‍ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് ലൂയിസിന്റെ ആശംസ. ഫ്രാങ്ക് ഖാലിദ് എന്ന വ്യവസായിയാണ് ലൂയിസിന്റെ ആശംസ തന്റെ പേജിലൂടെ പുറത്തുവിട്ടത്. മുൻപ്  ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം നായകന്‍ ഹാരി കെയ്ന്‍ കോഹ്‌ലിയെ സന്ദര്‍ശിച്ച് ആശംസകള്‍ അറിയിച്ചുരുന്നു. ഹെയ്‌നിന്റെ ഈ ട്വീറ്റ് വൈറലാവുകയും ചെയ്തിരുന്നു. ആദ്യ സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് ആറു വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ നാളെ ബംഗ്ലാദേശിനോട് രണ്ടാം സന്നാഹ  മത്സരത്തിനിറങ്ങുകയാണ്

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement