ads

banner

Monday 27 May 2019

author photo

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ശബരിമലയ്ക്ക് വേണ്ടി പ്രത്യേക നിയമ നിർമ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ​രാ​ജ​യ​പ്പെ​ട്ട ഇ​ട​തുപ​ക്ഷ​ത്തി​ന് കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നും ഇ​ട​തു​പ​ക്ഷം ജ​ന​മ​ന​സു​ക​ളി​ൽ നി​ന്ന് തൂ​ത്തെ​റി​യ​പ്പെ​ട്ടെ​ന്നും ചെ​ന്നി​ത്ത​ല പറഞ്ഞു.

ശബരിമല ഉൾപ്പടെയുളളള വിഷയങ്ങൾ യുഡിഎഫ് വിജയത്തിന് കാരണമായി. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് ജ​ന​ങ്ങ​ളോ​ട് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും അ​വ​ർ ന​ൽ​കി​യ വി​ജ​യ​മാ​ണി​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഇ​ത്ര​യും വ​ലി​യ പ​രാ​ജ​യ​മേ​റ്റു​വാ​ങ്ങി​യ ഇ​ട​തി​ന് സാ​ങ്കേ​തി​ക​ത​യു​ടെ പേ​രി​ൽ മാ​ത്രം കേ​ര​ള​ത്തി​ൽ ഭ​ര​ണം തു​ട​രാ​മെ​ന്നേ ഉ​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കേ​ന്ദ്ര​ത്തി​ലെ മോ​ദി ഭ​ര​ണ​വും കേ​ര​ള​ത്തി​ലെ പി​ണ​റാ​യി ഭ​ര​ണ​വും ഒ​രു നാ​ണ​യ​ത്തി​ന്‍റെ ര​ണ്ടു വ​ശ​ങ്ങ​ളാ​ണ്. ര​ണ്ടു കൂ​ട്ട​രും മ​ത​ന്യൂ​ന​പ​ക്ഷ- പി​ന്നോ​ക്ക-​ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ പീ​ഡി​പ്പി​ക്കു​ന്ന​തി​ലും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തി​ലും പ​ര​സ്പ​രം മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നുവെന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മ​ത​ന്യൂ​ന​പ​ക്ഷ-​പി​ന്നോ​ക്ക-​ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഇ​ട​തു​പ​ക്ഷം പ്ര​ധാ​ന​മാ​യും ഉ​യ​ർ​ത്തി​യ​ത് കോൺഗ്രസ് -ലീഗ്-ബിജെപി സ​ഖ്യം എ​ന്ന ആ​രോ​പ​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് വെ​റും ആ​രോ​പ​ണം മാ​ത്ര​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. സം​ഘ​പ​രി​വാ​ര​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തെ ത​ട​യാ​നാ​യ​ത് കോ​ൺ​ഗ്ര​സി​നും യു​ഡി​എ​ഫി​നും മാ​ത്ര​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് അ​വ​കാ​ശ​പ്പെ​ട്ടു. ശൈ​ലി മാ​റ്റി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ആ​വ​ർ​ത്തി​ച്ച​ത്. അ​തി​ന് ഞ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തോ​ട് ഏ​റെ ന​ന്ദി​യു​ണ്ടെന്നും ചെന്നിത്തല പ​രി​ഹ​സി​ച്ചു. ധാ​ർ​ഷ്ട്യ​ത്തോ​ടെ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഇ​ട​ത് പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്ര​വ​ർ​ത്ത​ന ശൈ​ലി​യും അ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement