ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ബധേര്‍വയില്‍ കന്നുകാലികളുമായി പോയ യുവാവിനെ അജ്ഞാത സംഘം വെടിവച്ചു കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നയീം ഷായാണ് കൊല്ലപ്പെട്ടത്. ഷായ്ക്കൊപ്പമുണ്ടായിരുന്നയാള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.
ഗോസംരക്ഷകരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവാവിന്റെ ബന്ധുകള്‍ ബധേര്‍വ പോലീസ് സ്റ്റേഷന് ഉപരോധിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ഇതേതുടര്‍ന്നു പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിവീശിയ പൊലീസ് കണ്ണീര് വാതകവും പ്രയോഗിച്ചു. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് ബധേര്‍വയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാടന്‍ തോക്കുപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
കേസ് അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon