ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയായിരുന്നെന്ന് ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിംഗിന്റെ പ്രസ്താവന തള്ളി ബിജെപി നേതൃത്വം. ബിജെപിയുടെ നിലപാടല്ല പ്രജ്ഞ പറഞ്ഞതെന്ന് പാര്‍ട്ടി വക്താവ് വി.വി.എല്‍. നരസിംഹ റാവു പറഞ്ഞു.
പരാമര്‍ശത്തില്‍ ബിജെപി പ്രഗ്യ സിങ് താക്കൂറിനോട് വിശദീകരണം തേടി. പ്രഗ്യയുടെ ഗോഡ്സെ പരാമര്‍ശത്തില്‍ ബിജെപി അപലപിച്ചതിന് പിന്നാലെയാണ് അവരോട് പരസ്യമായി മാപ്പ് പറയാനും ബിജെപി നിര്‍ദേശിച്ചു.
ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു. അദ്ദേഹത്തെ ഭീകരന് എന്നു വിളിക്കുന്നവര്‍ക്ക് ഈ തെരഞ്ഞെടുപ്പോടെ തക്കതായ മറുപടി ലഭിക്കുമെന്നുമാണ് പ്രജ്ഞാ സിംഗ് നേരത്തേ പറഞ്ഞത്. ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഗോഡ്സെ ഹിന്ദു തീവ്രവാദിയാണെന്ന നടന് കമല്‍ഹാസന്റെ പ്രസ്താവനയ്ക്കു മറുപടിയായാണ് പ്രജ്ഞാ സിംഗിന്റെ പ്രതികരണം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon