മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് കമ്മീഷൻ കണ്ടെത്തി.
തിയേറ്ററിൽ ജോലിയിലുണ്ടായിരുന്ന എല്ലാവരുടെയും വിശദീകരണം ഹാജരാക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കമ്മീഷൻ നിർദേശം നല്‍കി. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മൂക്കിലെ ദശയുമായെത്തിയ ഏഴുവയസുകാരന് ഡോക്ടർ നടത്തിയത് ഹെർണിയ ശസ്ത്രക്രിയയായിരുന്നു.
സംഭവത്തെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
മറ്റൊരു കുട്ടിക്ക് നടത്തേണ്ട ഹെര്‍ണിയക്കുള്ള ശസ്ത്രക്രിയ ആണ് ആളുമാറി നടത്തിയത്. ആ കുട്ടിയുടെ പേരുമായുള്ള സാമ്യവും ഇരുവര്‍ക്കും പ്രായം ഒന്നായതുമാണ് പിഴവിന് കാരണം. എന്നാല്‍ ഈ കുട്ടിക്കും ഹെര്‍ണിയ ഉണ്ടെന്ന് കണ്ട് ശസ്ത്രക്രിയ നടത്തുക ആയിരുന്നു എന്നു പറഞ്ഞ് പിഴവിനെ ന്യായീകരിക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിച്ചത്
This post have 0 komentar
EmoticonEmoticon