ads

banner

Sunday, 16 December 2018

author photo

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന് നടി മഞ്ജു വാര്യര്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. നേരത്തേ വനിതാ മതിലിനോട് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള മഞ്ജു വാര്യരുടെ ഒരു വീഡിയോ പുറത്തു വന്നിരുന്നു. എന്നാല്‍ അത് തന്റെ അറിവില്ലായ്മ മൂലം സംഭവിച്ചതാണെന്നും വനിതാ മതിലിന് ഇതിനോടകം തന്നെ ഒരു രാഷ്ട്രീയ പരിവേഷം ലഭിച്ചിരിക്കുന്നുവെന്നും അങ്ങനെയൊരു പരിപാടിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മഞ്ജു പ്രതികരിച്ചു.

ഞാന്‍ ഒരു രാഷ്ട്ടീയ പാര്‍ട്ടിയുടെയും ഭാഗമല്ലെന്നും ഒരു കലാകാരി മാത്രമാണെന്നും മഞ്ജു പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഒരു പരിപാടി എന്ന നിലയിലാണ് പിന്തുണ അറിയിച്ചത്. എന്നാലിപ്പോള്‍ പരിപാടിക്ക വ്യക്തമായ രാഷ്ട്രീയ നിറമുണ്ടെന്ന് അറിഞ്ഞതു കൊണ്ട് പിന്മാറുന്നു.

മഞ്ജുവിന്റെ ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.

സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. 

വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനില്‍ക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്ക്കണമെന്നും ആഗ്രഹിക്കുന്നു. 

പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement