സംവിധായകൻ രാജീവ് രവിയുടെ പുതിയ ചിത്രത്തിൽ നായകനായി ആസിഫ് അലി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ എസ് ഐ സാജന്‍ മാത്യുവിന്റെ കഥാപാത്രം അവതരിപ്പിച്ച പോലീസുദ്യോഗസ്ഥന്‍ സിഐ സിബി തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
കാസര്‍ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്‍ച്ചയും തുടരന്വേഷണവുമാണ് സിനിമയുടെ പ്രമേയം. സിഐ സിബി തോമസ് തന്നെ നടത്തിയ കേസിന്റെ അന്വേഷണമാണ് സിനിമയാക്കുന്നത്. സിബിയായി ആസിഫ് അലി എത്തുന്നു. ഫിലിം റോള്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി.ആര്‍. ആണ് നിർമാണം.
This post have 0 komentar
EmoticonEmoticon