തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും. ഘടകകക്ഷികളുടെ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.
നിലവിലുള്ള പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്ക് പുറമേ വടകരയോ, വയനാടോ കാസര്‍കോടോ കൂടി വേണമെന്ന് ലീഗിന്‍റെ ആവശ്യം. ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട്.
ഇതിനിടെ കോണ്‍ഗ്രസിനുള്ളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനും ഉടൻ തുടക്കമാകും. മുല്ലപ്പളളി രാമചന്ദ്രനൊഴികെയുള്ള സിറ്റിങ് എംപിമാർ മത്സരരംഗത്തുണ്ടാകും. എന്നാല്‍ സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍റാകും അന്തിമ തീരുമാനമെടുക്കുക. 21 പേരടങ്ങുന്ന ഇലക്ഷൻ കമ്മറ്റിക്ക് ഹൈക്കമാന്‍റ് അനുമതി നല്‍കുന്നതോടെ സ്ഥാനാര്‍ഥി പട്ടിക തയാറാക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon