ads

banner

Friday, 1 November 2019

author photo

യുവനടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച അനില്‍ രാധാകൃഷ്ണമേനോനെതിരെ ചലച്ചിത്ര ലോകത്തും പ്രതിഷേധം ഉയരുന്നുണ്ട്. അടുത്തതായി നിര്‍മ്മിക്കുന്ന സിനിമയില്‍ ബിനീഷ് ബാസ്റ്റിന്‍ ഉണ്ടാകുമെന്ന് നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ സന്ദീപ് സേനന്‍.
ഉര്‍വശി തിയറ്റേഴ്‌സ് എന്ന നിര്‍മ്മാണ വിതരണ കമ്പനിയുടെ സാരഥികളിലൊരാളാണ് സന്ദീപ് സേനന്‍. ബിനീഷിനെ വേദിയിലേക്ക് കയറ്റാതിരുന്നു കോളേജ് പ്രിന്‍സിപ്പലിനെയും സന്ദീപ് വിമര്‍ശിക്കുന്നുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ, മേരാ നാം ഷാജി,ഡാകിനി എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ് സന്ദീപ് സേനന്‍.

സന്ദീപ് സേനന്റെ കുറിപ്പ്

ഈ ഇരുപ്പില്‍ എല്ലാമുണ്ട് , വിശപ്പിന്റെ, അധ്വാനത്തിന്റെ , കഷ്ടപ്പാടിന്റെ , വിയര്‍പ്പിന്റെ , അതിജീവനത്തിന്റെ, അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിന്‍ എന്ന പച്ച മനുഷ്യന്‍ . അനില്‍ രാധാകൃഷ്ണ മേനോന്‍ന്റെ നില്പില്‍ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല , പ്രൊഡ്യൂസറിന്റെ ചിലവില്‍ മൃഷ്ട്ടാനമുണ്ട് എല്ലിന്റിടയില്‍ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കന്‍. പക്ഷെ ഈ വഴിപോക്കന്റെ വാക്കുകേട്ട് ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്മെന്റ് കോളേജിന്റെ വിദ്യാസമ്പന്നനായ പ്രിന്‍സിപ്പല്‍ , നിങ്ങള്‍ ഒന്നൂടിപ്പോയി ജീവിതം പഠിച്ചിട്ടുവരു , മനുഷ്യത്വമെന്തെന്നു അവിടെപ്പഠിക്കുന്ന ബിനീഷിന് കയ്യടിച്ച കുട്ടികളില്‍ നിന്നു പഠിച്ചിട്ടുവരു . മൂന്നുപേരേയും നേരിട്ടറിയില്ല പക്ഷെ ഇവരില്‍ മനുഷ്യനേതെന്നു തിരിച്ചറിയാം.

ബിനീഷ്... നിങ്ങള്‍ ഞാന്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തിലുണ്ടാകും. ഉറപ്പ് .എന്നും ബിനീഷ് ബാസ്റ്റിനൊപ്പം
തന്റെ സിനിമകളില്‍ ചാന്‍സ് ചോദിക്കാറുള്ള മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം സാമൂഹ്യമാധ്യമങ്ങള്‍ക്ക് പിന്നാലെ ചലച്ചിത്ര ലോകവും ഏറ്റെടുത്തിട്ടുനോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര, ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ ഏഴായിരം കണ്ടി, ദിവാന്‍ജി മൂല ഗ്രാന്‍ഡ് പ്രിക്‌സ് എന്നീ സിനിമകളുടെ സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്‍.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement