ന്യൂഡൽഹി : ഡൽഹി ഗ്യാസ് ചേംബറായി മാറിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലും ഹരിയാനയിലും പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നതാണ് സ്ഥിതി രൂക്ഷമാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികൾക്കുള്ള സൗജന്യ മാസ്‌ക്കുകൾ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും ഇന്ന് മുതൽ 50 ലക്ഷം മാസ്‌ക്കുകൾ വിതരണം ചെയ്യുമെന്നും കെജ്രിവാൾ അറിയിച്ചു.
ദീപാവലിക്ക് ശേഷം ഇന്ന് ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമായി. രാവിലെ അന്തരീക്ഷ വായു നിലവാരം അതീവ മോശമെന്നാണ് രേഖപ്പെടുത്തിയത്.ഇന്ത്യ ഗേറ്റ് പരിസരത്താണ് ഏറ്റവും കൂടുതൽ അന്തരീക്ഷം മലിനമായിരിക്കുന്നത്. പുക നിറഞ്ഞ മൂടൽമഞ്ഞ് കാരണം തലസ്ഥാന നിവാസികൾക്ക് ശ്വാസതടസവും ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്.
This post have 0 komentar
EmoticonEmoticon