കോട്ടയം : കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാന്‍ ജോസ് കെ മാണിയല്ലെന്ന കട്ടപ്പന സബ് കോടതി വധിയില്‍ പ്രതികരണവുമായി ജോസ് ടോം പുലിക്കുന്നേല്‍. എത്രമാത്രം അടിച്ചമര്‍ത്തിവച്ചാലും ഒരിക്കല്‍ സത്യം തെളിയിക്കപ്പെടുമെന്നും തറവാട്ടില്‍ കേറി കാര്യസ്ഥന്‍ അധികാരിയാകേണ്ട എന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഭൂരിഭാഗം സംസ്ഥാന കമ്മിറ്റി അംഗങ്ങളും സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും ജോസ് കെ മാണിയോടൊപ്പം തന്നെയാണ്. വിധി ശരിയാണെന്ന് അഭിപ്രായമില്ല. വിധിക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച ഏറ്റവും നിര്‍ണായകമായ കോടതിവിധിയാണ് കട്ടപ്പന സബ് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ജോസ് കെ മാണി ചെയര്‍മാനല്ലെന്നാണ് കട്ടപ്പന സബ് കോടതി വിധി. ചെയര്‍മാന്റെ അധികാരം തടഞ്ഞ മുന്‍സിഫ് കോടതി വിധി സബ് കോടതിയും ശരിവച്ചു. കഴിഞ്ഞ ജൂണില്‍ കോട്ടയത്ത് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് ജോസ് കെ മാണിയെ പാര്‍ട്ടിയുടെ ചെയര്‍മാനായി മാണിവിഭാഗം തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടി ഭരണഘടന പ്രകാരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസഫ് വിഭാഗം കോടതിയെ സമീപിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon