റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 20 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. നവംബര്‍ 30 നായിരുന്നു ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. ഡിസംബര്‍ 12, 16, 20 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിൽ കൂടി ആകെ അഞ്ച് ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മാവോയിസ്റ്റ് ഭീഷണി ഏറെയുള്ള സംസ്ഥാനമായതിനാൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്.
കടുത്ത മല്‍സരം നടക്കുന്ന ജാര്‍ഖണ്ഡില്‍ കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് ബിജെപി പ്രധാനമായും ഉന്നയിക്കുന്നത്. എന്നാൽ ബിജെപിക്ക് അധികാരം പിടിക്കുക അത്ര എളുപ്പമാകില്ല എന്നാണ് വിലയിരുത്തൽ. ബിജെപിയെ പരാജയപ്പെടുത്താന്‍ മഹാസഖ്യം രൂപീകരിച്ചാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
This post have 0 komentar
EmoticonEmoticon