കോഴിക്കോട് : പന്തീരങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കസ്റ്റഡി കാലാവധി ഇന്നവസാനിച്ചു. അലനെ അഞ്ച് ദിവസത്തേക്കും താഹയെ നാല് ദിവസത്തേക്കുമായിരുന്നു പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. വീണ്ടും കോടതിയില്‍ ഹാജരാക്കിയ ഇരുവരുടെയും കസ്റ്റഡി കാലാവധി.
കേസ് ഡയറി പൊലീസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കി . യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവർ ഹരജി നൽകിയിരിക്കുന്നത്. നേരത്തെ ഇവരുടെ ജാമ്യ ഹരജി കോഴിക്കോട് സെഷൻസ് കോടതി തള്ളിയിരുന്നു.കോഴിക്കോട് യുഎപിഎ കേസില്‍ അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആളെ പൊലീസ് തിരിച്ചറിഞ്ഞു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനാണ് മൂന്നാമത്തെയാളെന്ന് പൊലീസ്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon