ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പീഡനത്തിനിരയായ പെൺകുട്ടി മരിച്ചു. ബലാത്സംഗത്തിന് ശേഷം പ്രതികളുള്‍പ്പെട്ട സംഘം തീകൊളുത്തിയ 23 വയസ്സുള്ള യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച രാത്രി 11.40-ഓടെയാണ് മരിച്ചത്.
മരണം ആശുപത്രിയിലെ പൊള്ളല്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ ഡോ. ഷലാബ് കുമാര്‍ സ്ഥിരീകരിച്ചു. 90 ശതമാനം പൊള്ളലേറ്റ യുവതി വെന്റിലേറ്ററിലായിരുന്നു. യുവതിക്കായി പ്രത്യേക തീവ്രപരിചരണവിഭാഗം ഒരുക്കുകയും ചെയ്തിരുന്നു. പക്ഷേ, അത്യാസന്ന നിലയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.
11.10ന് യുവതിക്ക് ഹൃദയാഘാതമുണ്ടായതായും 11.40ന് മരിക്കുകയും ചെയ്തെന്ന് ഡോ. ശലഭ് കുമാര്‍ പറഞ്ഞു. മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്ട്രേറ്റിന് പ്രതികളെക്കുറിച്ച് മൊഴി നല്‍കിയെന്നാണ് സൂചന. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും പെണ്‍കുട്ടി പൊലീസിനും മൊഴി നല്‍കിയിട്ടുണ്ട്.
ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച് അഞ്ചംഗസംഘം യുവതിയെ ആക്രമിച്ചു തീകൊളുത്തിയത്. ഇവരില്‍ രണ്ടുപേര്‍ ഇവരെ ബലാത്സംഗംചെയ്ത കേസിലെ പ്രതികളാണ്. സംഭവത്തില്‍ അഞ്ച് പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon