ന്യൂഡല്‍ഹി: സിപിഎം പിബി യോഗം ഇന്ന് സമാപിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യങ്ങളും അടവുനയവും സംബന്ധിച്ച് ഇന്ന് ചേരുന്ന നിര്‍ണ്ണായക പോളിറ്റ് ബ്യൂറോ യോഗം തീരുമാനമെടുക്കും. ബംഗാളിൽ കോൺഗ്രസുമായുള്ള ധാരണക്കപ്പുറം ഒന്നിച്ചുള്ള പ്രചരണം കൂടി ആവശ്യമാണെന്ന് ബംഗാൾ ഘടകം പി.ബിയിൽ വ്യക്തമാക്കി.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാളിൽ നിന്നുള്ള പിബി അംഗങ്ങളുമായി പ്രത്യേകം ചർച്ച നടത്തി. തമിഴ്നാട്ടിലും ആന്ധ്രയിലും സഖ്യം സംബന്ധിച്ച് ധാരണയായിട്ടുണ്ടെങ്കിലും എത്ര സീറ്റുകളില്‍ മത്സരിക്കുമെന്നതില്‍ തീരുമാനമായിട്ടില്ല. പല സംസ്ഥാനങ്ങളിലും സഖ്യമുണ്ടാക്കുന്ന പാര്‍ട്ടികളുമായി ചര്‍ച്ച പുരോഗമിക്കുന്നുണ്ടെങ്കിലും മത്സരിക്കുന്ന സീറ്റുകളിലാണ് വ്യക്തതയില്ലാത്തത്.
കേരളം കഴിഞ്ഞാല്‍ സി.പി.എമ്മിന് ഏറ്റവും പ്രതീക്ഷയുള്ള ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണകള്‍ സംബന്ധിച്ച് ഇന്ന് ചേരുന്ന പി.ബിയില്‍ നിര്‍ണ്ണായക തീരുമാനമുണ്ടാകും. അന്തിമ തീരുമാനം കൈക്കൊള്ളുന്നത് മാര്‍ച്ചില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗമാണ്. ഓരോ സംസ്ഥാനങ്ങളുടെയും പാര്‍ട്ടി ഘടകങ്ങള്‍ തയ്യാറാക്കിയ റിപ്പോ
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon