ന്യൂഡല്‍ഹി: എഐസിസി നേതൃയോഗം നാളെ ഡല്‍ഹിയിൽ ചേരും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിലാകും യോഗം. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ് വാങ്ങിയ കനത്ത തോൽവി ചർച്ചയാകും.
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താൻ അധ്യക്ഷ പദവി രാജി വയ്ക്കാൻ തയ്യാറാണെന്ന് രാഹുൽ മുതിർന്ന നേതാക്കളെ അറിയിച്ചെന്നാണ് സൂചന. എന്നാൽ മുതിർന്ന നേതാക്കൾ ഇത് തടഞ്ഞു.
രാജി സന്നദ്ധത രാഹുൽ ഗാന്ധി സോണിയാ ഗാന്ധിയെ അറിയിച്ചു. ഈ ഘട്ടത്തിൽ രാജി വയ്ക്കുന്നത് ഉചിതമാകില്ലെന്നും ഇത് താഴേത്തട്ടിലേക്ക് നല്ല സന്ദേശം നൽകില്ലെന്നും സോണിയ രാഹുലിനോട് പറഞ്ഞെന്നാണ് സൂചന. ഏതായാലും പ്രവർത്തക സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്യാമെന്നും അതുവരെ കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്നും രാഹുലിനോട് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon