ന്യൂഡല്‍ഹി: ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പീഡന പരാതി ഏകപക്ഷീയമായി അന്വേഷിക്കരുതെന്ന നിലപാടുമായി രണ്ട് ജഡ്ജിമാര്‍. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, നരിമാന്‍ എന്നിവര്‍ അന്വേഷണ സമിതിയെ കണ്ട് ഇക്കാര്യം അറിയിച്ചത്. ലൈംഗിക അതിക്രമ പരാതികളില്‍ പരാതിക്കാരിയുടെ സാന്നിധ്യത്തില്‍ അല്ലാതെ അന്വേഷണം നടത്തുന്നത് സുപ്രീം കോടതിയുടെ അന്തസിന് ചേര്‍ന്നതല്ലെന്ന്ാണ് ജഡ്ജിമാരുടെ നിലാപാട്. ഏകപക്ഷീയമായ അന്വേഷണം കോടതിയുടെ സല്‍പ്പേരിനെ കളങ്കപ്പെടുത്തുമെന്നും ആഭ്യന്തര അന്വേഷണ കമ്മിറ്റിയെ ഇവര്‍ നേരിട്ട് കണ്ടാണ് അറിയിച്ചത്.
നേരത്തെ മെയ് രണ്ടിനും സമാന ആവശ്യമുന്നയിച്ച് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അന്വേഷണസമിതിയിലെ ജഡ്ജിമാര്‍ക്ക് കത്തയച്ചിരുന്നു. പരാതിക്കാരിയുടെ അഭാവത്തില്‍ അന്വേഷണം തുടര്‍ന്നാല്‍ അത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ തകര്‍ക്കുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹം കത്ത് നല്‍കിയത്. പരാതിക്കാരി ആവശ്യപ്പെട്ടത് പ്രകാരം അഭിഭാഷകനെയോ അമിക്കസ് ക്യൂറിയെയോ അനുവദിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും ജസ്റ്റിസ് രോഹിന്‍ട്ടണ്‍ നരിമാനും അന്വേഷണസമിതി അംഗങ്ങളെ നേരില്‍ക്കണ്ടതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ സമിതിയാണ് ചീഫ് ജസ്റ്റിസിനെതിരായ പരാതി അന്വേഷിക്കുന്നത്. സമിതിക്ക് മുന്നില്‍ രണ്ടുതവണ ഹാജരായ യുവതി പിന്നീട് പരാതിയില്‍ നിന്ന് പിന്മാറിയിരുന്നു. അഭിഭാഷകര്‍ ഇല്ലാതെ സമിതിക്ക് മുന്നില്‍ ഹാജരാകുന്നത് ഭീതിയും മാനസിക സമ്മര്‍ദ്ദവുമുണ്ടാക്കുന്നതായി ആരോപിച്ചാണ് ഇനി അന്വേഷണസമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് യുവതി പറഞ്ഞത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon