ലഡാക്ക്: ബിജെപി നേതാക്കള്‍ പത്രപവര്‍ത്തകര്‍ക്കു കൈക്കൂലി നല്‍കി.ആരോപണവുമായി ജമ്മുകാശ്മീരിലെ ലേ പ്രസ്‌ക്ലബ്ബ്. ലോകസഭാ തെരഞ്ഞെടുപ്പില്‍ അനുകൂലമായ റിപ്പോര്‍ട്ടിംഗിനായി ബിജെപി പണം നല്‍കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം.
അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആരോപണം ഉയരുന്നത്. ജമ്മു കാശ്മീര്‍ ബീജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌നയ്‌ക്കെതിരേയും മറ്റു നേതാക്കള്‍ക്കെതിരെയുമാണ് പരാതി നല്‍കിയിരിക്കുന്നത്.
പത്രസമ്മേളനത്തിനു ശേഷം ബിജെപി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ബിജെപിക്കാര്‍ കവറുകളിലാക്കി പണം നല്‍കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. ലേ പ്രസ് ക്ലബ്ബിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഹാളില്‍ വച്ച് പണം നല്‍കയെന്നും ഉടന്‍ തുറന്ന് നോക്കരുതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞെന്നും ലേ പ്രസ് ക്ലബ്ബ് അംഗമായ റിഞ്ചന്‍ ആംഗ്മോ പറഞ്ഞു. കവറില്‍ 500 രൂപയാണെന്നു കണ്ടതോടെ താന്‍ പണം നിഷേധിച്ചെന്നും അവര്‍ പറയുന്നു.
This post have 0 komentar
EmoticonEmoticon