ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതായത്, ബാലാകോട്ടിലെ ഭീകര ക്യാമ്പില്‍ 300 മൊബൈല്‍ കണക്ഷനുകള്‍ ആക്ടീവായിരുന്നു. ഇന്ത്യയുടെ സൈനിക ഓപ്പറേഷനു മുന്‍പ് ജയ്‌ഷെയുടെ ഭീകര ക്യാമ്പില്‍ വെച്ചാണ് മൊബൈല്‍ കണക്ഷനുകള്‍ ആക്ടീവായിരിക്കുന്നത്.
മാത്രമല്ല, ബാലാകോട്ടിലെ ഭീകരതാവളങ്ങളില്‍ നടത്തിയ മിന്നലാക്രമണത്തില്‍ എത്രപേര്‍ മരിച്ചുവെന്ന കണക്ക് എടുത്തിട്ടില്ലെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബ്രിന്ദേര്‍ സിംഗ് ധനോവ നേരത്തേ വ്യക്തമാക്കിയിരുന്നു. കൂടാതെ, നിലവില്‍ 300 മൊബൈല്‍ ആക്ടീവായിരുന്നുവെന്ന് വ്യോമസേനയെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon