തിരുവനന്തപുരം: ഇന്ന് അർധരാത്രി മുതൽ ആരംഭിക്കുന്ന 48 മണിക്കൂർ ദേശീയ പണിമുടക്കിൽ നിന്ന് ആവശ്യ സർവീസുകളും വിനോദ സഞ്ചാര മേഖലയെയും ഒഴിവാക്കിയെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി. കേരളത്തിൽ വാഹനങ്ങൾ തടയില്ല. പണിമുടക്ക് ഹർത്താലായി മാറില്ലെന്നും സമരസമിതി അറിയിച്ചു.
തുടർച്ചെയുണ്ടായ ഹർത്താലിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന് സമരസമിതി. അക്രമസംഭവങ്ങൾ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ തടയില്ല. പത്രം പാൽ, ആശുപത്രികൾ, ടൂറിസം മേഖലകളെ പണിമുടക്കിൽ നിന്നൊഴിവാക്കി. എന്നാൽ ട്രെയിനുകൾ പിക്കറ്റ് ചെയ്യും.
ദേശീയ പണിമുടക്കില്‍ നിന്നും വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കിയ സംയുക്ത ട്രേഡ് യൂണിയന്‍ സമിതിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേശീയ പണിമുടക്ക് നടക്കുന്ന ദിവസങ്ങളിൽ വിനോദസഞ്ചാരികള്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്കോ അവരുടെ യാത്രാ സൗകര്യങ്ങള്‍ക്കോ യാതൊരുവിധ തടസ്സവും ഉണ്ടാകാതിരിക്കാന്‍ സമരസമിതി പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നത് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ കാരണങ്ങളുടെ പേരില്‍ പോലും ആഹ്വാനം ചെയ്യപ്പെട്ട ആവര്‍ത്തിച്ചുള്ള ഹര്‍ത്താലുകളിൽ വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കിയിരുന്നില്ല. അന്ന് വിനോദസഞ്ചാരികളും, അവരുടെ വാഹനങ്ങളും ആക്രമിക്കപ്പെട്ടു. ഇതേ തുടര്‍ന്ന് ‘ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്’ യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് ബ്രിട്ടനും അമേരിക്കയും പോലുള്ള രാജ്യങ്ങള്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്ന വാര്‍ത്ത വന്നിരുന്നു.
വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ കുറക്കുക, കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ദേശീയ പണിമുടക്ക്. സംസ്ഥാനത്തെ 19 ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon