കളമശ്ശേരി: ഫോൺ സംഭാഷണം ചോർത്തി മാധ്യമങ്ങൾക്കു നൽകിയ കളമശ്ശേരി എസ്ഐക്കെതിരെ പരാതി നൽകുമെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ. എസ്ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ല. വിദ്യാർഥികളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എസ്ഐയെ വിളിച്ചത്.
ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് എസ്ഐയുടെ സ്ഥിരം പരിപാടിയാണ്. മേലുദ്യോഗസ്ഥരുടെ അടക്കം ഫോൺ സംഭാഷണം കളമശ്ശേരി എസ്ഐ റെക്കോർഡ് ചെയ്യാറുണ്ടെന്നും സക്കീർ ഹുസൈൻ ആരോപിച്ചു. എസ്ഐയുടെ രാഷ്ട്രീയ നിലപാടുകളും തന്റെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തു പുറത്തു വിടാൻ കാരണമാണെന്ന് സക്കീർ ഹുസൈൻ കളമശ്ശേരിയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനും എസ്ഐ അമൃത് രംഗനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായത്. കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിനു പിന്നാലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനു ശേഷം എസ്എഫ്ഐ നേതാവിനെ പൊലീസ് ജീപ്പിൽ കയറ്റികൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് എസ്ഐയെ സക്കീർ ഹുസൈൻ വിളിച്ചത്. എന്നാൽ എസ്ഐ ചുട്ടമറുപടി നൽകിയതോടെ തിരിച്ചൊന്നും പറയാതെ നേതാവ് ഫോൺവച്ചു.
This post have 0 komentar
EmoticonEmoticon